സുല്‍ത്താന്‍ബത്തേരി - തൃശ്ശൂര്‍ റൂട്ടില്‍ ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുമായി കെ എസ് ആര്‍ ടി സി

സുല്‍ത്താന്‍ബത്തേരി - തൃശ്ശൂര്‍ റൂട്ടില്‍ ദീര്‍ഘദൂര ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചു. 38 സീറ്റുകള്‍ ഉള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അനുവദിച്ചിരിക്കുന്നത്. ബസ്സില്‍ 31 സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ പറ്റും
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വെളുപ്പിന് 04.45 ന് ബസ് സര്‍വീസ് ആരംഭിക്കും. മീനങ്ങാടി, കല്‍പ്പറ്റ, വൈത്തിരി, അടിവാരം, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, പുലാമന്തോള്‍, പട്ടാമ്പി, കൂറ്റനാട്, പെരുമ്പിലാവ്, കുന്നംകുളം വഴിയാണ് ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് നടത്തുക.
സമയക്രമം:
04:45AM: സു. ബത്തേരി
05:25AM: കല്‍പ്പറ്റ
06:35AM: താമരശ്ശേരി
07.00AM: മുക്കം
07.25AM: അരീക്കോട്
08.00AM: മഞ്ചേരി
08:45AM: പെരിന്തല്‍മണ്ണ
09:20AM: പട്ടാമ്പി
10:05AM: കുന്നംകുളം
10:45AM: തൃശൂര്‍
തൃശൂരില്‍ നിന്നും രാവിലെ 11.20 ന് ബസ് സര്‍വീസ് ആരംഭിക്കും. കുന്നംകുളം, പെരുമ്പിലാവ്, കൂറ്റനാട്, പട്ടാമ്പി, പുലാമന്തോള്‍, പെരിന്തല്‍മണ്ണ, മങ്കട, മഞ്ചേരി, അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, അടിവാരം, വൈത്തിരി, കല്‍പ്പറ്റ, മീനങ്ങാടി വഴിയാണ് ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് നടത്തുക.
സമയക്രമം:
11:20AM: തൃശൂര്‍
12:01PM: കുന്നംകുളം
12:40PM: പട്ടാമ്പി
01.50PM: പെരിന്തല്‍മണ്ണ
02:30PM: മഞ്ചേരി
03.00PM: അരീക്കോട്
03.30PM: മുക്കം
04.00PM: താമരശ്ശേരി
05:00PM: കല്‍പറ്റ
05:35PM: സുല്‍ത്താന്‍ ബത്തേരി