കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍, നാളെ പണിമുടക്കുമെന്ന് യൂണിയനുകള്‍
Jul 8, 2025, 14:45 IST

തിരുവനന്തപുരം: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.
കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, മന്ത്രിയുടെ ഈ വാദം യൂണിയനുകൾ തള്ളി. പണിമുടക്കിൽ പങ്കെടുക്കുമെന്ന് കെഎസ്ആർടിസി-സിഐടിയു വിഭാഗം നേതാക്കൾ അറിയിച്ചു. കഴിഞ്ഞ 25-നാണ് പണിമുടക്ക് നോട്ടീസ് നൽകിയതെന്നും, മന്ത്രി പറയുന്നത് തെറ്റാണെന്നും സിഐടിയു നേതാക്കൾ ചൂണ്ടിക്കാട്ടി.