ഡ്യൂട്ടിക്കിടെ മദ്യപിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. പിടികൂടിയത് കെഎസ്ആര്‍ടിസി വിജിലന്‍സ് ഉദ്യോഗസ്ഥര്‍

കോട്ടയം: സാറേ, സത്യം പറയാലോ ഒരു ക്വാര്‍ട്ടര്‍ അടിച്ചിട്ടുണ്ട്... ജോലിക്ക് എന്തേലും പണികിട്ടുമോ സാറേ. ഒരു തോന്നലില്‍ കഴിച്ചതാ.
ഒരു കുഴപ്പവും ഉണ്ടാക്കാതെ ജോലി ചെയ്‌തോളാം. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തി കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകളാണ്.
ഈരാറ്റുപേട്ട - കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടര്‍ ആര്‍ കുമാറിനെയാണ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നു മടങ്ങിവരുകയായിരുന്നു ബസ്.
യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടക്ടറെ പാലക്കാട് വെച്ചാണ് പിടികൂടിയത്.
ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെ കണ്ടക്ടര്‍ മദ്യപിച്ചിട്ടുണ്ടെന്നു സമ്മതിച്ചു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനില്‍ നിന്നും എഴുതി വാങ്ങി ഡ്യൂട്ടിയില്‍ നിന്നും റിലീവ് ചെയ്തു. തുടര്‍ന്ന് അതേ ബസില്‍ തന്നെ ഉദ്യോഗസ്ഥനെ ഈരാറ്റുപേട്ടയ്ക്ക് തിരിച്ചയക്കുകയും ചെയ്തു.