കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് വരുന്നു; യാത്രക്കാരുടെ സഹായത്തിന് 'ബസ് ഹോസ്റ്റസ്', സീറ്റുകള്‍ എമിറേറ്റ്‌സ് വിമാനത്തിന് സമാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് മൂന്നര നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക.
യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവര്‍ക്ക് പുറമെ ഒരു 'ബസ് ഹോസ്റ്റസും' ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാന്‍ സീറ്റുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന ആധുനിക 'ബിസിനസ് ക്ലാസ്' ബസ് സര്‍വീസ് ആരംഭിക്കും. ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണ്.
എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക.
25 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ ഓരോരുത്തര്‍ക്കും വ്യക്തിഗത ടിവി, ചാര്‍ജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും.
യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവര്‍ക്ക് പുറമെ ഒരു 'ബസ് ഹോസ്റ്റസും' ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാന്‍ സീറ്റുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും