പാലക്കാട് കെ എസ് ആര്‍ ടി സി ബസ് മോഷണം; പ്രതി ഫാസില്‍ പൊലീസ് പിടിയില്‍

 
PALAKKAD KSRTC


പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണം, പ്രധാനി പിടിയില്‍. മേപ്പറമ്പ് സ്വദേശി ഫാസില്‍ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളുമായി ഇന്ന് വൈകിട്ട് പൊലീസ് തെളിവെടുപ്പ് നടത്തും. 


കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് ഫാസില്‍ സ്റ്റാര്‍ട്ട് ചെയ്ത് എടുത്തു കൊണ്ടുപോയത്.


പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തങ്ങളുടെ ഷെഡ്യൂള്‍ ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് കാണാനില്ലെന്ന വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.


 ബസ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞതോടെ ഒട്ടും സമയം കളയാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘടിച്ച് മറ്റ് വാഹനങ്ങളില്‍ ബസിനെ പിന്തുടരുകയായിരുന്നു. 

ജീവനക്കാര്‍ തനിക്ക് തൊട്ടുപിന്നാലെ തന്നെയുണ്ടെന്ന് മനസ്സിലാക്കിയതോടെ പിടിയിലാകുമെന്ന് ഭയന്ന മോഷ്ടാവ് നഗരത്തിലെ മംഗളം ടവറിന് സമീപം റോഡരികില്‍ ബസ് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതി ഡിപ്പോ പരിസരത്തെത്തിയത് ഈ ബസ് തന്നെ മോഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണോ അതോ മറ്റ് വല്ല ഉദ്ദേശ്യങ്ങളുമായാണോ ബസ് എടുത്തുകൊണ്ടുപോയത് എന്നതടക്കമുള്ള എല്ലാ വശങ്ങളും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. 


ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ചുപോയ മംഗളം ടവര്‍ ഭാഗത്തെയും വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. തുടര്‍ന്നാണ് ഇന്ന് പ്രതിയെ പിടികൂടിയത്.

Tags

Share this story

From Around the Web