ബെംഗളൂരുവില്‍ കെ എസ് ആര്‍ ടി സി  ബസ് തലകീഴായി മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു

 
KSRTC BUSS


ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മൈസൂരു- ബംഗളൂരു എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. 

നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശികളായി ബിജിലേഷ്(ഡ്രൈവര്‍), അരുണ്‍(കണ്ടക്ടര്‍) എന്നിവരാണ് മരിച്ചത്. 


തത്കാലിക ജീവനക്കാരന്‍ ആണ് ഡ്രൈവര്‍ ബിജിലേഷ്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടുകൂടിയാണ് അപകടം സംഭവിച്ചത്.

Tags

Share this story

From Around the Web