നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്

 
ksrtc

കൊല്ലം നിലമേൽ പുതുശേരിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കിടപ്പുരോഗിയുമായി പോവുകയായിരുന്നു ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിയതാണ് അപകടത്തിന് കാരണമായത്.

കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് മുന്നിലുണ്ടായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായും റിപ്പോർട്ടുകളുണ്ട്.

Tags

Share this story

From Around the Web