മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ കൊണ്ടുപോകുകയായിരുന്ന  കെ എസ് ഇ ബിയുടെ തോട്ടി തട്ടി; കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്

 
KSEB

കോഴിക്കോട്: ജീപ്പില്‍ കൊണ്ടുപോകുകയായിരുന്ന കെ എസ് ഇ ബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വടകര മണിയൂര്‍ ഹൈസ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ചെല്ലട്ട് പൊയില്‍ കാളാം പുതുക്കുടി ജാനകി (75) ക്കാണ് ഗുരുതര പരുക്കേറ്റത്.


മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ കൊണ്ടുപോകുകയായിരുന്ന വാളാണ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന ജാനകിയുടെ വയറിലും കൈക്കും തട്ടിയത്. ഇവരുടെ ശരീരത്തില്‍ പരുക്കുകള്‍ ഏറ്റിരുന്നു. നിലവില്‍ ജാനകി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാള്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിനിടയാക്കിയത്.

Tags

Share this story

From Around the Web