കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി സേഫ്റ്റി കമ്മീഷ്ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

 
KRISHNANKUTTY

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി സേഫ്റ്റി കമ്മീഷ്ണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. റിപ്പോര്‍ട്ട് വ്യക്തമല്ലാത്തതിനലാണ് താന്‍ അംഗീകരിക്കാതിരുന്നത് എന്നും മന്ത്രി പറഞ്ഞു. 

ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപെടുത്തണമായിരുന്നു. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ എസ് ഇ ബി ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


പാലക്കാട് കൊടുമ്പില്‍ വയോദികന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. കുറ്റാകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 ഇന്ന് രാവിലെയാണ് പാലക്കാട് കൊടുമ്പില്‍ കര്‍ഷകന്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്.

Tags

Share this story

From Around the Web