കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് 17-ന്  തിരിതെളിയും

 
Krlcc

കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ 17 ന്  കോഴിക്കോട്  തുടങ്ങും.

രാവിലെ 9.30-ന് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജില്‍ കെആര്‍എല്‍സിസിയുടെ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ആമുഖ സന്ദേശം നല്‍കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്യും.

‘ലത്തീന്‍ കത്തോലിക്കര്‍ സാമൂഹിക സാമ്പത്തിക പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. സെല്‍വരാജ് ഡി നിര്‍വഹിക്കും. കെആര്‍എല്‍സിസി സെക്രട്ടറി പാട്രിക് മൈക്കിള്‍ സ്വാഗതം ആശംസിക്കും.

തുടര്‍ന്ന് കെആര്‍എല്‍സിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നി ക്കാപ്പറമ്പില്‍ ‘കെആര്‍എല്‍സിസിയുടെ 25 മഹിത വര്‍ഷങ്ങള്‍: ഏകോപനം, പങ്കാളിത്തം, ശക്തീക രണം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ജോയി ടി.എഫ് മോഡറേറ്ററായിരിക്കും.

രാവിലെ 11 ന് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെആര്‍എല്‍സിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും.

ഉച്ചകഴിഞ്ഞ് 2 ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക് ‘ലത്തീന്‍ കത്തോലിക്കര്‍: യാഥാര്‍ഥ്യങ്ങള്‍, വെല്ലുവിളികള്‍, ഭാവി പദ്ധതികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബിജു ജോസി മോഡറേറ്ററായിരിക്കും.

3 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖപ്രഭാഷണം നടത്തും. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

Tags

Share this story

From Around the Web