കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം
കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദി യായ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് ഉജ്ജ്വല തുടക്കമായി. സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്ന പരിപാടികള്‍ ആത്മീയ-സാമൂഹിക-സാംസ്‌കാരിക സംഗമമായി മാറി.
ഉദ്ഘാടന സമ്മേളനത്തില്‍ കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ആമുഖ സന്ദേശം നല്‍കി. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. സെല്‍വരാജ് ഡി ‘ലത്തീന്‍ കത്തോലിക്കര്‍ സാമൂഹിക സാമ്പത്തിക പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. കെആര്‍എല്‍സിസി സെക്രട്ടറി പാട്രിക് മൈക്കിള്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
‘കെആര്‍എല്‍സിസിയുടെ 25 മഹിതവര്‍ഷങ്ങള്‍: ഏകോപനം, പങ്കാളിത്തം, ശക്തീകരണം’ എന്ന വിഷയത്തില്‍ കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് അതിരൂപതാ പ്രതിനിധി ജോയി ടി.എഫ്. മോഡറേറ്ററായിരുന്നു.
കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെആര്‍എല്‍സിസി പ്രസിഡന്റുമായ ആര്‍ച്ച്ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മി കത്വത്തില്‍ തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കി.
ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാ ടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസി ഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
സമ്മേളനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രകാശന കര്‍മ്മങ്ങളും നടന്നു. നവീകരിച്ച വിശ്വാസപരിശീലന പുസ്തകം, കെഎല്‍സിഎ ജൂബിലി പതിപ്പ്, ബിസിസി പ്രതിമാസ ബുള്ളറ്റിന്‍ എന്നിവ സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. കൂടാതെ, കെആര്‍എല്‍സിസി മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ലോഞ്ചിംഗും കെസിവൈഎം നേതൃത്വം നല്‍കുന്ന രക്തദാതാക്കളുടെ ശൃംഖ ലയായ ബ്ലസ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടത്തി.
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ശാക്തീകരണത്തിനും സഭാസ മൂഹത്തിന്റെ നവീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന കെആര്‍എല്‍സിസിയുടെ രജതജൂബിലി ആഘോ ഷങ്ങള്‍ 2027 മെയ് 23 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.