കെപിസിസി പുനഃസംഘടന: ''ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍''. സമുദായിക സംഘടനകളുടെ നിര്‍ദേശം ഇക്കാര്യത്തില്‍ ആവശ്യമില്ല

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനേയും അബിന്‍ വര്‍ക്കിയെയും തഴഞ്ഞതില്‍ പ്രതിഷേധിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ക്കെതിരെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. ''പുനഃസംഘടനയില്‍ സമുദായിക സമവാക്യങ്ങള്‍ ഘടകമാവാറുണ്ട്.
പക്ഷേ സമുദായ സംഘടനകളുടെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ ആവശ്യമില്ല. സഭക്ക് പരാതിയെന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞ് പരിഹരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
''പുനഃസംഘടനയില്‍ പരാതികള്‍ കാണും. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താന്‍ പറയുന്നില്ല . എന്നാല്‍ ഏറ്റവും ചെറിയ കമ്മറ്റി വേണമെന്നാണ് തന്റെ താല്പര്യം. കുറേ താല്പര്യങ്ങളുണ്ട് അതെല്ലാം പരിഗണിച്ചു പോകണം.
സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലരെയും ഉള്‍ക്കൊള്ളിക്കേണ്ടിവരും. ജംബോ കമ്മിറ്റി അനാവശ്യമെന്ന് പറയില്ല. പക്ഷെ തന്റെ പോളിസി അങ്ങനെയല്ല'' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെപിസിസി പുനഃസംഘടനയിലെ അതൃപ്തി പരിഹരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എ ഐ ഗ്രൂപ്പുകളും കെ മുരളീധരന്‍, ശശി തരൂര്‍ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.
നേതാക്കളെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള നീക്കങ്ങള്‍ക്കിടയിലാണ് ഓര്‍ത്തഡോക്‌സ് സഭ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.