കോഴിക്കോട് വെള്ളയില്‍ ഭിന്നശേഷിക്കാരന് മര്‍ദ്ദനം - ട്രെയിനിങ് സെന്റര്‍ പരിശീലകനെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട് : വെള്ളയില്‍ മോഷണക്കുറ്റമാരോപിച്ച് ഭിന്നശേഷിക്കാരന് മര്‍ദ്ദനം. ശരീരമാസകലം പരുക്കേറ്റ യുവാവിനെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ഹ്യുമാനിറ്റി ലൈഫ് കെയര്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയിനിങ് സെന്ററിലെ മോഷണക്കുറ്റമാരോപിച്ചാണ് മര്‍ദ്ദിച്ചത്.
കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണം ഉണ്ടാക്കിയത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ സ്ഥാപനത്തിലെ പരിശീലകനെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തു.
മു?ഖത്തും കൈകളിലും കാലിലുമടക്കം പരുക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനാണ് മര്‍ദ്ദിച്ചതെന്നും യുവാവിന്റെ കുടുംബം പറഞ്ഞു. സ്ഥാപനത്തില്‍ വച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്.