ഖത്തറില്‍ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനം: മരിച്ചവരില്‍ കോഴിക്കോട് സ്വദേശിയും

 
quater



ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ കോഴിക്കോട് സ്വദേശിയും. തൂണേരി സ്വദേശി വെള്ളൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. അപകടത്തില്‍ മരിച്ച 13 പേരില്‍ ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാരും ഉള്‍പ്പെടുന്നതായി ഖത്തര്‍ അറിയിച്ചിരുന്നു. 

സ്‌ഫോടനത്തില്‍ 66 പേര്‍ക്കാണ് പരുക്കേറ്റത്. വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ അറ്റകുറ്റ പ്രവൃത്തിക്കിടെയാണ് അപകടം സംഭവിച്ചത്.


ഞായറാഴ്ച രാത്രിയാണ് റാസ് ലഫാന്‍ വ്യവസായ മേഖലയില്‍ സ്‌ഫോടനം ഉണ്ടായത്. എല്‍എന്‍ജി നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. 

പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തര്‍ എനര്‍ജിയും വ്യക്തമാക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തര്‍ അധികൃതര്‍ അറിയിച്ചിരുന്നു. 

ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ്, ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

Tags

Share this story

From Around the Web