കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു, വടകര സ്വദേശി പി. തങ്കമണിയാണ് മരിച്ചത്

 
kkdmc



 
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ എത്തിയ വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്. ചികിത്സപിഴവിനെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തു.

ഈ മാസം അഞ്ചിനാണ് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8നായിരുന്നു സര്‍ജറി, 9ന് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് 10ന് രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് 11ന് വീണ്ടും സര്‍ജറി നടത്തി. 12ന് മരിക്കുകയായിരുന്നു.

സര്‍ജറിക്കിടെ ചെറുകുടലില്‍ ചെറിയ മുറിവ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ തന്നെ സമ്മതിച്ചിരുന്നു. ഇതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Tags

Share this story

From Around the Web