കോഴിക്കോട് കുളത്തുവയല്‍ കേന്ദ്രീകരിച്ച് മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ തുടക്കമിട്ട  കരിസ്മാറ്റിക് ശുശ്രൂഷ സുവര്‍ണ്ണ ജൂബിലിത്തിളക്കത്തില്‍

 
C j var

കുളത്തുവയല്‍: കോഴിക്കോട് കുളത്തുവയല്‍ കേന്ദ്രീകരിച്ച് മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ തുടക്കമിട്ട  കരിസ്മാറ്റിക് ശുശ്രൂഷ സുവര്‍ണ്ണ ജൂബിലിത്തിളക്കത്തില്‍

നാളെ (ഏപ്രില്‍ 25) കുളത്തുവയല്‍ എന്‍ആര്‍സി  ധ്യാനകേന്ദ്രത്തില്‍ രാവിലെ 11 ന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് താമരശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍  മുഖ്യ കാര്‍മ്മികത്വം വഹിക്കും.

എല്ലാ എംഎസ്എംഐ ധ്യാനകേന്ദ്രളിലേയും ശുശ്രൂഷകര്‍ പങ്കെടുക്കും. ദിവ്യബലിക്ക് ശേഷം ഷെവ. ബെന്നി പുന്നത്തറ, സിസ്റ്റര്‍ എല്‍സിസ് മാത്യു എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

പാലാ, വലവൂരിലെ കുഴികുളം കുടുംബത്തില്‍ ജനിച്ച മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ 1951ല്‍ കോഴിക്കോട് പട്ടണത്തില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കുള്ള കുളത്തുവയലില്‍ എത്തി. റോഡുകളോ സ്‌കൂളുകളോ പള്ളികളോ ഇല്ലാത്ത വികസനം കുറഞ്ഞ കുന്നിന്‍പ്രദേശമായിരുന്ന അക്കാലത്ത് കുളത്തുവയല്‍.

വര്‍ക്കിയച്ചന്‍ 1954 ല്‍ കുളത്തുവയലില്‍ ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചു. 1976 ലാണ് വര്‍ക്കിയച്ചന്‍ മലബാര്‍ മേഖലയില്‍ നവീകരണ ധ്യാനശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചത്. പിന്നീട് നിര്‍മ്മല  റിട്രീറ്റ് സെന്റര്‍ കുളത്തുവയല്‍ എന്ന പേരില്‍ കരിസ്മാറ്റിക് ധ്യാന കേന്ദ്രം ആരംഭിച്ചു. ഇന്നും ഈ ധ്യാനകേന്ദ്രം ആയിരക്കണക്കിന് ആളുകളെ  ആകര്‍ഷിക്കുന്നു.

സമര്‍പ്പിത ജീവിതത്തിന്റെ സുവര്‍ണ ജൂബിലിയും സില്‍വര്‍ ജൂബിലിയും പൂര്‍ത്തിയാക്കുന്നവരെയും  നിത്യവ്രത വാഗ്ദാനം നടത്തുന്നവരെയും ഏപ്രില്‍ 29 -ന് ആദരിക്കും. തുടര്‍ന്ന് ബിഷപ് മാര്‍ റെമിജിയോസ്  ഇഞ്ചനാനിയിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും.

Tags

Share this story

From Around the Web