കോഴിക്കോട് പനി ബാധിച്ച് നാലാംക്ലാസുകാരി മരിച്ച സംഭവത്തില്‍ മരണകാരണം മസ്തിഷ്‌ക ജ്വരമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം നിഗമനം

 
kozhikode fever


കോഴിക്കോട്:കോഴിക്കോട് പനി ബാധിച്ച് നാലാംക്ലാസുകാരി മരിച്ച സംഭവത്തില്‍ മരണകാരണം മസ്തിഷ്‌ക ജ്വരമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം നിഗമനം. കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം അയച്ചു.

ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താമരശ്ശേരി പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ രാവിലെ 10.15 ഓടെയാണ് കുട്ടിയെ പനിയെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവരുന്നത്. 

കുട്ടിക്ക് മരുന്ന് നല്‍കി. വൈകുന്നേരം മൂന്ന് മണിയായതോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെട്ടന്ന് തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയില്ലെന്നതാണ് കുടുംബത്തിന്റെ പരാതി.
 

Tags

Share this story

From Around the Web