കോഴിക്കോട് ക്ലോക്ക് ടവർ തകർന്നുവീണ സംഭവം; അന്വേഷണ സമിതിയെ നിയോഗിച്ചു

 
kozhikode dist

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിൽ ആയിരിക്കും സംഭവത്തിൽ അന്വേഷണം നടക്കുക.

അതേസമയം, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ ഇടിഞ്ഞു വീണ് അപകടം ഉണ്ടായ സംഭവത്തിൽ റെയിൽവേ മന്ത്രാലയത്തിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി. കാലപ്പഴക്കം ചെന്ന കെട്ടിടം യഥാസമയം ഓഡിറ്റ് നടത്തി പൊളിച്ചു മാറ്റാത്തത് കൊണ്ടാണ് അപകടം സംഭവിച്ചത്. പ്രതിഷേധ പ്രകടനം ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. എൽജി ലിജീഷ് ഉദ്ഘാടനം ചെയ്തു

വ്യാഴാഴ്ച രാവിലെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിൽ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവർ തകർന്ന് വീണത്. സംഭവ സമയത്ത് യാത്രക്കാരോ, ജീവനക്കാരോ ഈ ഭാഗത്ത് ഇല്ലാത്തിനാലാണ് വൻ ദുരന്തം ഒഴിവായത്. റെയിൽവേ മന്ത്രാലയത്തിന് ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചക്കെതിരെയാണ് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

Tags

Share this story

From Around the Web