കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, സംഭവത്തില്‍ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു 

 
lekshmii

കോഴിക്കോട്: വളയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ജുവല്‍ ലക്ഷ്മിയാണ് മരിച്ചത്. വളയം പരദേവത ക്ഷേത്രപരിസരത്ത് താമസിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഷാജിയുടെ മകളാണ്.


കുട്ടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം വടകര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags

Share this story

From Around the Web