കോഴിക്കോട് കത്തോലിക്ക സഭയുടെ സെന്റ് പാട്രിക് ചര്‍ച്ചില്‍ തീപിടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

 
ARREST


കോഴിക്കോട് കത്തോലിക്ക സഭയുടെ സെന്റ് പാട്രിക് ചര്‍ച്ചില്‍ തീപിടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ജയദ് നായിക് ആണ് പൊലീസ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാള്‍ കൃത്യം ചെയ്തതെന്നും, പ്രതിക്ക് മാനസികാസ്വാസ്ഥ്യം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് പുഷ്പ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്‌സ് പള്ളിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീപിടിത്തം ഉണ്ടായത്. മത ബോധന ക്ലാസ് നടത്തുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പള്ളി വികാരിയുടെ കാറും, പള്ളിയുടെ രേഖകളും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ഈ സംഭവത്തിലാണ് പ്രതിയും ഒഡീഷ സ്വദേശിയുമായ ജയദ് നായിക് പൊലീസിന്റെ പിടിയിലായത്.


ചാലപ്പുറത്തെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ദേവാലയത്തില്‍ അതിക്രമിച്ചു കയറുക, കെട്ടിടത്തിന് നാശനഷ്ടം വരുത്തുക, മതസ്പര്‍ദ്ധ ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം, ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഫയര്‍ഫോഴ്‌സിന്റെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് തീ, പള്ളിയുടെ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ ഇരുന്നത്. സംഭവത്തില്‍ ചെമ്മന്‍ങ്ങാട് പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. 

Tags

Share this story

From Around the Web