കോഴിക്കോട് വടകര ഇരിങ്ങല്‍ കോട്ടക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം ട്രയിനില്‍ നിന്നും വീണ് യുവാവിന്റെ തലയ്ക്ക് പരുക്ക്. വാതിലില്‍ നില്‍ക്കുന്നതിനിടെ പിടിവിട്ട് തെറിച്ച് വീഴുകയായിരുന്നു

കോഴിക്കോട്: വടകര ഇരിങ്ങല്‍ കോട്ടക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം ട്രയിനില്‍ നിന്നും വീണ് യുവാവിന്റെ തലയ്ക്ക് പരുക്ക്.
തൃശൂര്‍ നീലിപ്പാറ സ്വദേശി ഇസ്മായില്‍ ഇബ്രാഹിമിനാണ് പരുക്കേറ്റത്. രാവിലെ 9 മണിയോടെ നാട്ടുകാരാണ് റെയില്‍വേ ട്രാക്കിന് സമീപം യുവാവ് വീണ് കിടക്കുന്നത് കണ്ടത്. ചെന്നൈ മെയിലില്‍ നിന്നാണ് വീണത്.
തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥിയെ, വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വടക്കാഞ്ചേരി നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
കണ്ണൂര്‍ ചാലയില്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയാണ്. ട്രെയിനിലെ തിരക്കിനിടയില്‍ വാതിലില്‍ നില്‍ക്കുന്നതിനിടെ പിടിവിട്ട് തെറിച്ച് വീഴുകയായിരുന്നു.