ലത്തീന്‍ സഭയുടെ കീഴില്‍ കേരളത്തിലുള്ള മൂന്നു അതിരൂപതകളില്‍ ഏറ്റവും വിസ്തൃതിയേറിയ അതിരൂപതയായ കോഴിക്കോട് രൂപതയ്ക്ക് 103 വയസ്സ്
കോഴിക്കോട്: ലത്തീന്‍ സഭയുടെ കീഴില്‍ കേരളത്തിലുള്ള മൂന്നു അതിരൂപതകളില്‍ ഏറ്റവും വിസ്തൃതിയേറിയ അതിരൂപതയായ കോഴിക്കോട് രൂപതയ്ക്ക് 103 വയസ്സ്.
മംഗലാപുരം രൂപതയുടെ ഭാഗങ്ങളും മൈസൂര്‍, കോയമ്പത്തൂര്‍ രൂപതയുടെ ഭാഗങ്ങളും ചേര്‍ന്നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. 1845-ല്‍ വരാപ്പുഴ വികാരിയത്ത് വിഭജിച്ച് രൂപീകരിച്ച മംഗലാപുരം വികാരിയത്ത് 1886-ല്‍ ഹയരാര്‍ക്കി സ്ഥാപിതമായപ്പോള്‍ രൂപതയായി.
2025 ഏപ്രില്‍ 12 ന് അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു മലപ്പുറം, വയനാട് ജില്ലകള്‍. മൂന്നു ജില്ലകളിലായി 41 ഇടവകകളും 12 സബ് സ്റ്റേഷനുകളുമാണ് കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ളത്.
വരാപ്പുഴ അതിരൂപതയ്ക്കു കീഴിലുള്ള പാലക്കാട് സുല്‍ത്താന്‍പേട്ട രൂപത കോയമ്പത്തൂരിന്റെ അതിര്‍ത്തിവരെയുള്ളതാണ്.
വരാപ്പുഴയെ വിഭജിച്ച് സുല്‍ത്താന്‍പേട്ട രൂപതയെ കോഴിക്കോടിന്റെ ഭാഗമാക്കി. കാസര്‍കോട് വരെ നീണ്ടുകിടക്കുന്ന കണ്ണൂര്‍ രൂപതയും അതിരൂപതയുടെ ഭാഗമായി.