കോവളം സ്പാ പീഡനക്കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍, പ്രതികളുടെ എണ്ണം 12 ആയി

 
arrest


 
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.


സ്പായില്‍ പലതവണ എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. സ്പായില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രതികളെ തിരിച്ചറിയുന്നതിനായി എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ഇരുവരെയും തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ആദ്യം സ്പാ നടത്തിപ്പുകാരെയും പിന്നീട് ഇടനിലക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Tags

Share this story

From Around the Web