കോവളത്ത് പെണ്‍കുട്ടിയെ സ്പായില്‍ വിറ്റ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു
കോവളം:കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതൃസഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കേസിന്റെ തുടര്‍നടപടികള്‍ക്കായി ഒന്‍പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ഫോര്‍ട്ട് എ.സി.പി കെ. പ്രദീപ് അറിയിച്ചു. കേസിലെ പ്രധാനികളായ രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ബാലസമുദ്രത്തിലുള്ള ഗൊറില്ല സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
പെണ്‍കുട്ടി സ്പായിലുണ്ടായിരുന്ന ഒരു യുവാവിനൊപ്പം ഇറങ്ങിപ്പോയെന്ന് കാട്ടി, അവിടെത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദരി കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നെയ്യാര്‍ ഡാമിന് സമീപത്തുനിന്നും പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം തോന്നിയ പോലീസ് ആന്ധ്രാപ്രദേശിലെ സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉള്ളൂ എന്ന് വ്യക്തമായത്.
പോലീസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കോവളത്തെ സ്പായില്‍ പെണ്‍കുട്ടി രണ്ട് മാസത്തോളമുണ്ടായിരുന്നു. ഇതിന് പുറമെ മറ്റൊരു സ്പായില്‍ നാല് ദിവസവും ചെന്നൈയിലെ ഒരു സ്പായിലും പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും അവരുടെ പങ്കാളിയും ചേര്‍ന്നാണ് കുട്ടിയെ നാട്ടിലെത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി.