അബിനൊപ്പം മുഴുവൻ യുവ ക്രിസ്ത്യൻ നേതാക്കൾക്കെതിരെയും കോൺഗ്രസിൽ പടയൊരുക്കം. മുമ്പിൽ ഷാഫി പറമ്പിൽ. ഷാഫി കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു. കോൺഗ്രസിലെ യുവാക്കൾക്ക് അനിൽ ആന്റണിയുടെ പാത പിന്തുടരേണ്ടി വരുമോ ?

കോട്ടയം: ക്രിസ്ത്യൻ യുവാക്കൾക്കെതിരെ കോൺഗ്രസിൽ വൻ പടയൊരുക്കം. ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള യുവനേതാക്കളെ പാര്‍ട്ടിയില്‍ ഒതുക്കാനും തഴയാനുമുള്ള ലക്ഷ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.
ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന പ്രബല വിഭാഗം കോണ്‍ഗ്രസിലെ യുവ ക്രൈസ്തവ മുഖങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് തെറിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസില്‍ ഷാഫി പറമ്പില്‍ ശക്തനായ കാലം മുതല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ചെറുപ്പക്കാര്‍ക്കെതിരെ കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നു. മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിക്കെതിരെ വരെ ഈ നീക്കം നടന്നിരുന്നു. ആന്‍റണിയുടെ പ്രതാപകാലം അവസാനിച്ചതോടെ ഇനി കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന തിരിച്ചറിവിലാണ് അനില്‍ ആന്‍റണി അടക്കമുള്ളവര്‍ ബിജെപിയിലെത്തിയത്. ബിജെപി ശ്രദ്ധേയമായ പരിഗണനയാണ് അനിലിന് നല്‍കുന്നത്.
എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, റോജി എം ജോണ്‍ എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, അബിന്‍ വര്‍ക്കി തുടങ്ങിയ നേതാക്കളൊക്കെ ഷാഫിയുടെ ഹിറ്റ്ലിസ്റ്റിലെ പ്രധാനികളാണ്. ഇവരെ ഒതുക്കി പാര്‍ട്ടിയില്‍ ഒരു പ്രത്യേക വിഭാഗത്തിന്‍റെ ആധിപത്യം ഉറപ്പിക്കാനും അവരുടെ അജണ്ട നടപ്പിലാക്കാനുമുള്ള നീക്കമാണ് ഷാഫിയുടെ നേതൃത്വത്തില്‍ അണിയറയില്‍ നടക്കുന്നത്.
യൂത്ത് കോണ്‍ഗ്രസില്‍ അബിന്‍ വര്‍ക്കിയുടെ ആധിപത്യം തകര്‍ക്കാനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ രംഗത്തിറക്കിയത്. അന്ന് സംഘടനയില്‍ അബിനൊപ്പം സ്വാധീനമില്ലാതിരുന്ന രാഹുലിനെ വിജയിപ്പിക്കാനാണ് വ്യാജ രേഖകള്‍ സൃഷ്ടിച്ച് കള്ള വോട്ടിലൂടെ രാഹുലിനെ പ്രസിഡന്‍റ് പദവിയിലെത്തിച്ചത്.
പിന്നീട് രാഹുലിന്‍റെ സ്ത്രീ വിഷയങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ രാഹുലിന് ഒഴിയേണ്ടി വന്നപ്പോള്‍ പകരക്കാരനായി അബിന്‍ വരാതിരിക്കാനായിരുന്നു രാഹുലിനെതിരായ ഗൂഢാലോചനാകുറ്റം അബിനെതിരെ ഉന്നയിച്ചത്. എല്ലാം ഷാഫിയുടെ തന്ത്രമായിരുന്നു.
പുതിയ പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പിലും രാഹുലിനെതിരെ ഗൂഢാലോചന നടത്തി എന്ന ആരോപണം ഉന്നയിച്ചാണ് ഷാഫി അബിന്‍ വര്‍ക്കിയുടെ പേര് വെട്ടിയത്. അബിനെ പ്രസിഡന്‍റാക്കിയാല്‍ തങ്ങളോടൊപ്പമുള്ളവര്‍ സഹകരിക്കില്ലെന്ന ഭീഷണിയും ഷാഫി ഉയര്‍ത്തി.
ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ചാണ്ടി ഉമ്മന്‍ ശക്തനായി മാറുമെന്ന ഭയത്തിലാണ് ഷാഫിയും രാഹുലും അന്നുമുതല്‍ ചാണ്ടിക്കെതിരെ തിരിഞ്ഞത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ഔട്ട്റീച്ച് സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്നും ചാണ്ടിയെ തെറിപ്പിക്കാന്‍ കരുക്കള്‍ നീക്കിയതിനു പിന്നിലും ഇതേ ഷാഫിയായിരുന്നു. ഇതറിഞ്ഞു തന്നെയാണ് അബിനു പിന്തുണയുമായി ഇന്ന് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.
ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് ഡീന്‍ കുര്യാക്കോസില്‍ നിന്നാണ്. മാന്യതയിലും സൗമ്യതയിലും മുന്‍പന്തിയിലാണ് ഡീന്‍.
എന്നാല്‍ ഷാഫി പ്രസിഡന്‍റ് പദവി ഏറ്റെടുത്തശേഷം ഇന്നുവരെ യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു പരിപാടികളിലേയ്ക്കും ഡീന്‍ കുര്യാക്കോസിന് ക്ഷണം ഉണ്ടായിട്ടില്ല. അതേസമയം, മുന്‍ പ്രസിഡന്‍റുമാര്‍ എന്ന നിലയില്‍ ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ്, എം ലിജു വരെയുള്ളവരെ ഷാഫിയുടെ കാലത്ത് വേദികളിലെത്തിക്കുകയും ചെയ്തു.
ഇത്തരത്തില്‍ എണ്ണിപ്പെറുക്കി കോണ്‍ഗ്രസിലെ ക്രൈസ്തവ വിഭാഗത്തെ ഒതുക്കാനുള്ള തന്ത്രമാണ് ഷാഫിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. ഹൈബി ഈഡനും റോജി എം ജോണിനും പോലും ഷാഫിയുടെ ആധിപത്യത്തില്‍ രക്ഷയില്ല. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളും ഷാഫിയുടെ പിടിയിലാണ്.
ഷാഫി പറമ്പിലിലൂടെ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ പാര്‍ട്ടിയിക്ക് പുറത്തുള്ള ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന വിലയിരുത്തല്‍ നാളുകളായുണ്ട്. ഷാഫിയെ മുമ്പില്‍ നിര്‍ത്തിയാണ് ഈ നീക്കം. ഷാഫിയെ വലിയ ജനപ്രിയനേതാവാക്കി അവതരിപ്പിച്ചും ഭാവി പ്രതീക്ഷയായി ഉയര്‍ത്തിക്കാട്ടിയുമാണ് ഇവര്‍ കരുക്കള്‍ നീക്കുന്നത്.
ഇതോടെ മുസ്ലിം ലീഗിലൂടെ യുഡിഎഫിനെ വരുതിയിലാക്കിയ ഈ വിഭാഗത്തിന് ഷാഫിയിലൂടെ കോണ്‍ഗ്രസിനെ ചൊല്‍പ്പടിക്ക് നിര്‍ത്താനും നിഷ്പ്രയാസം കഴിയും. പക്ഷേ കോണ്‍ഗ്രസിന്‍റെ എക്കാലത്തെയും ശക്തമായ പിന്‍ബലമായിരുന്ന ക്രിസ്ത്യന്‍ വിഭാഗവും ഭൂരിപക്ഷ സമുദായങ്ങളും ഒടുവില്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിയുന്നതാകും സ്ഥിതി.