യുവാക്കള്‍ക്കു നെല്‍കൃഷി ചെയ്യാന്‍ താല്‍പര്യമില്ല. അപ്പര്‍ കുട്ടനാടിന്റെ നെല്‍കൃഷി മേഖലയിലേക്കു യുവജനങ്ങളുടെ കടന്നുവരവു കുറയുന്നു. കൃഷി ചെയ്തിരുന്നവരും കൃഷി ഉപേക്ഷിക്കുന്നു

 
 kuttanad.jpg

കോട്ടയം: അപ്പര്‍ കുട്ടനാടിന്റെ നെല്‍കൃഷി മേഖലയിലേക്കു യുവജനങ്ങളുടെ കടന്നുവരവു കുറയുന്നു. യുവാക്കള്‍ക്കു നെല്‍ കൃഷി ചെയ്യാന്‍ താല്‍പര്യമില്ല, കൃഷി ചെയ്തിരുന്നവര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്.

തുടര്‍ച്ചയായി കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന നാശനഷ്ടങ്ങള്‍ക്കു താങ്ങാന്‍ കര്‍ഷകര്‍ക്കാകുന്നില്ല. വിളവെടുപ്പ് സമയമാകുമ്പോള്‍ ശക്തമായ മഴയും വെള്ളപ്പൊങ്ങളും മടവീഴ്ചയുമെല്ലാം കര്‍ഷകര്‍ക്കു തിരിച്ചടിയാണ്.

വിളവിന്റെ നല്ലൊരുഭാഗം കൊയ്‌തെടുക്കാന്‍ പോലും കര്‍ഷര്‍ക്കു സാധിക്കുന്നില്ല. ഇതേടൊപ്പമാണു സര്‍ക്കാരിന്റെ കൃഷി നയങ്ങളിലെ കുറവുകളും പ്രതിഫല വിതരണം സംബന്ധിച്ച തടസങ്ങളും കര്‍ഷകര്‍ക്കു നിരാശ സമ്മാനിക്കുന്നത്. 

കര്‍ഷക കുടുംബങ്ങള്‍ക്കും കാര്‍ഷിക ഭാവിക്കും ഇതു വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. സ്വര്‍ണം പണയംവെച്ചും പണം പലിശയ്ക്കു കടം വാങ്ങിയും കൃഷിറയിറക്കുമ്പോള്‍ നെല്ല് സംഭരിച്ചശേഷം കര്‍ഷകര്‍ക്കു ലഭിക്കേണ്ട തുക ഏറെ വൈകിയാണു ലഭിക്കുന്നത്.

പലരും കൃഷിക്കു വേണ്ടി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ സാമ്പത്തികമായി ദുരിതത്തിലാകുന്നു. പലപ്പോഴും പുതിയ കൃഷിക്കു തുടക്കമിടാന്‍ പോലും കഴിയുന്നില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പലപ്പോഴും യാഥാര്‍ഥ്യത്തില്‍ സഹായകമാകുന്നില്ല. 

നഷ്ടപരിഹാര വിതരണം വൈകുകയോ തുച്ഛമായ തുകയായി കുറയുകയോ ചെയ്യുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക പലപ്പോഴും വിളനാശത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്.

ഇതു യുവാക്കള്‍ ഈ രംഗത്തേക്കു കടന്നുവരാന്‍ മടിക്കുന്നതിനു കാരണമാകുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തരിശുനില കൃഷി ഉള്‍പ്പടെ പ്രോത്സാഹനം നല്‍കിയെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ നെല്‍ കര്‍ഷകരെ കൈവിടുകയായിരുന്നു എന്നു കര്‍ഷകര്‍ പറയുന്നു.

Tags

Share this story

From Around the Web