കോട്ടയം ചെങ്ങളത്ത് എം.ഡി.എം.എയമായി മൂന്നു പേർ പിടിഇവരുടെ ലഹരി ഇടപാട് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് പറഞ്ഞു.
കോട്ടയം: ചെങ്ങളത്ത് എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ റെയ്ഡിൽ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്നും ഓട്ടോയിൽ നിന്നുമായി 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൂന്നു പ്രതികൾ പിടിയിൽ.
എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ട പ്രതികളിൽ ഒരാൾ പിന്നീട് എക്സൈസിനു മുന്നിൽ കീഴടങ്ങി.
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് ചെങ്ങളം ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിലാണ് മനു എന്ന യുവാവ് ഒരു ഗ്രാം എംഡിഎംഎയുമായി പിടിയിലാകുന്നത്. ഓട്ടോയിലാണ് ഇയാൾ എംഡിഎംഎ കടത്തിയത്.
മനുവിനെ ചോദ്യം ചെയ്തതോടെ എംഡിഎംഎ വിൽപ്പനക്കാരരായ ദമ്പതികളക്കുറിച്ചു വിവരം ലഭിക്കുന്നത്. തുടർന്ന് സുധി ജബ്ബാർ, അൽഫിയ ജമാലുദ്ദീൻ എന്നിവർ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 12 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സുധിയെ അറസ്റ്റ് ചെയ്യാൻ എക്സൈസിനു കഴിഞ്ഞിരുന്നില്ല. അൽഫിയയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതോടെ സുധി എക്സൈസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
എംഡിഎംഎ ചില്ലറ വിൽപ്പനയായിരുന്നു ദമ്പതികൾ നടത്തിയിരുന്നത്. മൂന്നു പേരും ചേർന്നായിരുന്നു വിൽപ്പന. തങ്ങൾ എത്തിയപ്പോഴും ഇവരുടെ ഫോണിലേക്ക് ലഹരി സംബന്ധിച്ചു അന്വേഷണങ്ങൾ വന്നിരുന്നു. ഇവരുടെ ലഹരി ഇടപാട് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് പറഞ്ഞു.