പ്രളയം: ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
Aug 11, 2026, 22:10 IST
കോട്ടയം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെഎസ് എസ്എസ്).
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന വര്‍ക്കും ക്യാമ്പുകളില്‍നിന്നും വീടുകളിലേക്ക് മടങ്ങിയവര്‍ക്കും അടിയന്തിര സഹായമായി ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.
അതിതീവ്രപ്രളയ ദുരിതം നേരിട്ട കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചും കെഎസ്എസ്എസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.