കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക മാതൃദിന ത്തോടനുബന്ധിച്ച് മാതൃദിനാചരണം സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്സ് നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാ ക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി യുടെ ഭാഗമായി സംഘടിപ്പിച്ച ദിനാചരണത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കള്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറിന് അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ എംഎംഎസ് നേതൃത്വം നല്‍കി. ചടങ്ങില്‍ മാതാക്കളെ ആദരിക്കുകയും ചെയ്തു