കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ അംഗന്‍വാടി ടീച്ചേഴ്സിനായി ഏകദിന ബോധ വത്ക്കരണ സെമിനാര്‍

കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത് ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ അംഗന്‍വാടി ടീച്ചേഴ്സിനായി ഏകദിന ബോധ വത്ക്കരണ സെമിനാര്‍ നടത്തി.
അസിം പ്രേംജി ഫൗണ്ടേഷന്റെയും സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും സഹകരണത്തോടെ അന്ധബധിര വൈകല്യ മുള്ളവരുടെ ഉന്നമനത്തിനായി കെഎസ്എസ്എസ് നടപ്പിലിക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീ ലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ എസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.
അന്ധബധിര വൈകല്യമുള്ളവരെ കണ്ടെത്തല്‍, അവകാശ സംരക്ഷണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ സെമിനാറിന് സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സായ പ്രിതി പ്രതാപന്‍, സിസ്റ്റര്‍ അജോ ഡിസി പിബി എന്നിവര്‍ നേതൃത്വം നല്‍കി