കോട്ടയം കുറുപ്പന്തറയില്‍ പള്ളിയുടെ മുകളില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു
Jul 6, 2025, 19:13 IST

കോട്ടയം: കോട്ടയം കുറുപ്പന്തറയില്‍ പള്ളിയുടെ മുകളില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. പള്ളിയിലെ സഹായിയും കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് മണ്ണാറപ്പാറ സെന്റ് സേവ്യഴ്‌സ് പള്ളിയില്‍ അപകടമുണ്ടായത്.
മേല്‍ക്കൂരയുടെ അറ്റകുറ്റ പണികള്‍ നടത്താന്‍ കയറിയപ്പോഴാണ് അപകടം.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.