കോട്ടയം നഗരസഭ നാട്ടകം സോണല്‍ ഓഫിസിലെ ഫ്യൂസ്  ഊരി കെ.എസ്.ഇ.ബി. ഫ്യൂസ് ഊരുന്നതു തുടര്‍ച്ചയായ രണ്ടാമത്തെ മാസം

 
KOTTAYAM NAGARA SABHA


കോട്ടയം: നാണക്കേടിന്റെ റെക്കോര്‍ഡിനായി മത്സരിച്ചു കോട്ടയം നഗരസഭ. കഴിഞ്ഞാഴ്ച വിമരിച്ച ശുചീകരണ തൊഴലാളികള്‍ക്കു പെന്‍ഷന്‍ പെന്‍ഷന്‍ നല്‍കാതെ വലച്ചെങ്കില്‍ ഇന്നു കോട്ടയം നഗരസഭ നാട്ടകം സോണല്‍ ഓഫിസിലെ ഫ്യൂസ് കെ.എസ്.ഇ.ബിയുടെ ഊരി.

തുടര്‍ച്ചയായ രണ്ടാം മാസവും വൈദ്യുതി ബില്‍ അടയ്ക്കാതെ വന്നതോടെയാണു കെ.എസ്.ഇ.ബി പള്ളം സെക്ഷന്‍ അധികൃതര്‍ നാട്ടകം സോണല്‍ ഓഫിസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 

കഴിഞ്ഞ മാസവും സമാന രീതിയില്‍ കെ.എസ്.ഇ.ബി ഓഫിസ് അധികൃതര്‍ നാട്ടകം സോണല്‍ ഓഫിസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസവും ഫ്യൂസ് ഊരിയത്.

ജൂലൈ 11 നാണു പള്ളം സെക്ഷന്‍ ഓഫീസ് അധികൃതര്‍ നാട്ടകം സോണല്‍ ഓഫിസില്‍ വൈദ്യുതി ബില്‍ നല്‍കിയത്. 26 നായിരുന്നു ബില്‍ അടയ്‌ക്കേണ്ട അവസാന തീയതി. ബില്‍ അടച്ചില്ലെങ്കില്‍ 27 ന് ഫ്യൂസ് ഊരുമെന്ന മുന്നറിയിപ്പും നഗരസഭ സോണല്‍ ഓഫിസ് അധികൃതര്‍ക്കു നല്‍കിയിരുന്നു. 

17 ന് തന്നെ നാട്ടകം സോണല്‍ ഓഫിസില്‍ നിന്നും കോട്ടയം ഹെഡ് ഓഫിസിലേയ്ക്കു വൈദ്യുതി ബില്‍ അയച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പത്ത് ദിവസം കഴിഞ്ഞിട്ടും ബില്‍ അടയ്ക്കാന്‍ കോട്ടയം നഗരസഭയ്ക്കു സാധിച്ചില്ല.

കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്റെ ലോഗിനിലേയ്ക്കാണ് ഈ വൈദ്യുതി ബില്‍ അയച്ചു നല്‍കിയത്. എന്നാല്‍, ബില്‍ അടയ്ക്കാതെ ദിവസങ്ങളോളം ഇതു പൂഴത്തി വച്ചിരിക്കുകയായിരുന്നു. 

എന്തായാലും ബില്‍ അടയ്ക്കാതെ വന്നതോടെ ഇന്നു രാവിലെ ഓഫിസില്‍ എത്തിയ പള്ളം കെ.എസ്.ഇ.ബി അധികൃതര്‍ ഫ്യൂസ് ഊരി. ഇതോടെ നാട്ടകം സോണല്‍ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.

Tags

Share this story

From Around the Web