കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എന്‍ വാസവന്‍

കോട്ടയം:കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി മന്ത്രി വി എന്‍ വാസവന്‍.
10 ലക്ഷം രൂപയാണ് കൈമാറിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍, അമ്മ സീതാലക്ഷ്മി, മകന്‍ നവനീത് എന്നിവരെ നേരില്‍ കണ്ട് മന്ത്രി തുക കൈമാറി.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിന്റെ വാര്‍ഡിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മകള്‍ നവമിക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു.
ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി ചെറിയ പരുക്ക് പറ്റിയിരുന്നു.