പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കുവാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്

 
pamplanii

കോട്ടയം: പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കുവാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. 

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമം പാലാ, ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിയുള്ളവരുടെ വളര്‍ച്ചയ്ക്കും പരിശീലന ത്തിനും കെഎസ്എസ്എസിന്റെ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി വഴിയൊരുക്കിയെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍ എ അധ്യക്ഷത വഹിച്ചു.

മാണി സി. കാപ്പന്‍ എംഎല്‍എ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫന്‍ എന്നിവര്‍ വിശിഷടാതിഥികളായിരുന്നു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ പി.എസ് എന്നിവര്‍ പ്രസംഗിച്ചു.

ഭിന്നശേഷിയുള്ളവര്‍ക്കായി ദേശീയതലത്തില്‍ നടത്തിയ നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മറിയാമ്മ ആന്റണി, സംസ്ഥാനതല ബഡ്സ് ഒളിമ്പിയ 2026 മത്സരത്തില്‍ ലോവര്‍ എബിലിറ്റി വിഭാഗത്തില്‍ ബോള്‍ ത്രോ ടു ഗോള്‍ പോസ്റ്റ് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തോമസ് സ്റ്റീഫന്‍, കെഎസ്എസ്എസ് സമൂഹാ ധിഷ്ഠിത പുനരധിവാസ പദ്ധതി അംഗവും ഗായകനും ടിവി താരവുമായ അനീഷ് കുമരകം തുടങ്ങി ഭിന്നശേഷിയെ അതിജീവിച്ച് മികച്ച വിജയം കൈവരിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു.

സൈമണ്‍ കോട്ടൂര്‍ യുഎസ്എയുമായി സഹകരിച്ചു കൊണ്ട് ഭിന്നശേഷിയുള്ളവര്‍ക്കായി ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണവും നടത്തി.

ഭിന്നശേഷിയുള്ള കുട്ടികളുടെയും മാതാപിതാക്ക ളുടെയും കലാപരിപാടികളും സെമിനാറും നടന്നു. ഭിന്നശേഷി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ് ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി രാജപ്പന്‍ സെമിനാറിന് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web