കോട്ടയം അതിരൂപത വിശ്വാസപരിശീലനം-ചെറുപുഷ്പ മിഷൻലീഗ്-തിരുബാലസഖ്യം പ്രവർത്തനവർഷ ഉദ്ഘാടനം നടത്തപ്പെട്ടു

 
Ty

കോട്ടയം അതിരൂപത വിശ്വാസപരിശീലനം-ചെറുപുഷ്പ മിഷൻലീഗ്-തിരുബാലസഖ്യം സംയുക്ത പ്രവർത്തനവർഷ ഉദ്ഘാടനം കോതനല്ലൂർ തുവാനീസ പ്രാർഥനാലയത്തിൽ വച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് നിർവഹിച്ചു. കോട്ടയം അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ പെരിയ ബഹു. മാത്യു മണക്കാട്ടച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലന ചെയർമാൻ ഫാ. സൈജു മേക്കര എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ചെറുപുഷ്പ മിഷൻലീഗ് ദേശിയ പ്രസിഡന്റ് സുജി പുല്ലുകാട്ട് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

2026-2027 പ്രവർത്തനവർഷത്തിലെ പ്രവർത്തന മാർഗരേഖ പ്രകാശനവും വിശ്വാസപരിശീലന കമ്മീഷന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും അതിരൂപത വെബ്സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനവും വിശ്വാസപരിശീലന സ്കോളർഷിപ്പ്  വിതരണവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ചെറുപുഷ്പ മിഷൻലീഗ് അതിരൂപത ഡയറക്ടർ ബഹു. ജെഫിൻ ഒഴുങ്ങാലിൽ അച്ചൻ എല്ലാവർക്കും നന്ദി പറഞ്ഞു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 500 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Tags

Share this story

From Around the Web