കോട്ടയം അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ - ഉഴുവൂരില്‍ 301 അംഗ കമ്മിറ്റി രൂപീകരിച്ചു

ഉഴവൂര്‍ :പ്രസിദ്ധ വചനപ്രഘോഷകന്‍ ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ നടത്തിപ്പിലേക്കായി ഫൊറോനയുടെ കീഴിലുള്ള എട്ടു ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 301 അംഗ കമ്മിറ്റികളുടെയും വോളണ്ടിയേഴ്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം രൂപമായി.
ഫോറോനാ വികാരി അലക്‌സ് ആക്കപ്പറമ്പില്‍ അച്ഛന്റെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചിരിക്കുന്ന കമ്മിറ്റി, വിവിധ സബ് കമ്മിറ്റികള്‍ ആയും സെക്ടറുകളായും വിഭജിച്ച് ചുമതലകള്‍ ക്രമപ്പെടുത്തി.
കമ്മറ്റി അംഗങ്ങള്‍ക്കു വേണ്ടി പ്രത്യേകം ഒരുക്ക ധ്യാനവും, പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും നല്‍കുകയുണ്ടായി. ഒരുക്ക ധ്യാനത്തിനും ആരാധനയ്ക്കും വിന്‍സന്റ് മൂങ്ങാമാക്കില്‍ അച്ഛനും, വിശദീകരണ യോഗത്തിന് കണ്‍വീനര്‍ സജോ സൈമണ്‍ വേലിക്കട്ടേലും നേതൃത്വം നല്‍കി.
ഒക്ടോബര്‍ 24 വെള്ളി മുതല്‍ 27 തിങ്കള്‍ വരെ ഉഴവൂരില്‍ വൈകുന്നേരങ്ങളില്‍ ആയിരിക്കും ധ്യാനം.
ജൂബിലി കണ്‍വെന്‍ഷന്റെ ആത്മീയ ഒരുക്കത്തിനും വിജയത്തിനും ആയി 17 വെള്ളി മുതല്‍ 23 വ്യാഴം വരെ ദിവ്യകാരുണ്യ ആരാധനയും 1001 മണി ജപമാല പ്രാര്‍ത്ഥനയും, അഖണ്ഡ ജപമാല പ്രാര്‍ത്ഥനയും കണ്‍വെന്‍ഷന്‍ പന്തലില്‍ ഉണ്ടായിരിക്കുന്നതാണ്.