പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നല്‍കി കോറോ ഹെല്‍ത്ത്.നേരത്തെ 2 മാസത്തെ ശമ്പളം നല്‍കിയിരുന്നു
പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നല്‍കി കോറോ ഹെല്‍ത്ത്. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് പിരിച്ച് വിടല്‍ ആനുകൂല്യമായി തുക നല്‍കിയത്. നേരത്തെ 2 മാസത്തെ ശമ്പളം നല്‍കിയിരുന്നു.
സംസ്ഥാനത്ത് കമ്പനിയ്ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ല എന്ന് നിലപാടെടുത്തതോടെയാണ് ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ കൂടി ശമ്പളം നല്‍കാന്‍ ധാരണയായത്.
മന്ത്രി ബിന്ദു കൃഷ്ണയുടെയും ഉമ തോമസ് എംഎല്‍എയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലായിരുന്നു അഞ്ച് മാസത്തെ കൂടി ശമ്പളം നല്‍കാമെന്ന തീരുമാനം ഉണ്ടായത്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോറോ ഹെല്‍ത്ത്. രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടപിരിച്ചു വിടലിനു കാരണം എന്നാണ് കമ്പനിയുടെ ന്യായീകരണം. എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കമ്പനിയ്ക്ക് നഷ്ട്ടം ഉണ്ടായിട്ട് ഇല്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിരിച്ചുവിടപ്പെട്ടവരില്‍ ഒരു വിഭാഗത്തെ മറ്റു ഇടങ്ങളിലേക്ക് പരിഗണിക്കാമെന്ന് കമ്പനി ഉറപ്പു നല്‍കിയെങ്കിലും കമ്പനിയുടെ തൊഴില്‍ ചൂഷണം ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ പിന്മാറുകയായിരുന്നു. ഇതോടെയാണ് ഏഴുമാസത്തെ സാലറിയും മറ്റു സര്‍ട്ടിഫിക്കറ്റുകളും നല്‍കാമെന്ന ധാരണയിലേക്ക് കമ്പനി അധികൃതര്‍ എത്തിയത്.