കൂമ്പാടി സി.എസ്.ഐ സെന്റ് പോള്‍സ് സഭയുടെ പുതിയ ദൈവാലയം പ്രതിഷ്ഠിച്ചു
കൂമ്പാടി സി.എസ്.ഐ. സെന്റ് പോള്‍സ് സഭയ്ക്കായി പുതുതായി നിര്‍മ്മിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാശുശ്രൂഷ ഏപ്രില്‍ 02 പെസഹാ ദിനത്തില്‍ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നിര്‍വ്വഹിച്ചു.
എട്ട് മാസങ്ങള്‍ കൊണ്ടാണ് ദേവാലയത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കപ്പെട്ടത്.
മഹായിടവക സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നാല് സോണുകളിലായി നടത്തപ്പെട്ട വനിതാരവം പരിപാടിയില്‍ നിന്ന് (കുടുംബസംഗമ-ഭക്ഷ്യമേള) ലഭിച്ച ആകെ വരുമാനത്തിന്റെ പകുതിയോളം (10 ലക്ഷം രൂപ) തുക പ്രസ്തുത നിര്‍മ്മാണത്തിനായി നല്‍കിയെന്നത് പ്രസ്താവ്യമായ സംഗതിയാണ്.
മഹായിടവക സ്ത്രീജനസഖ്യത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി ശുശ്രൂഷ മധ്യേമഹായിടവക അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
വളരെ കാര്യക്ഷമമായി, സമര്‍പ്പണത്തോടെ പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സഭയുടെ വികാരി റവ. റ്റിബു ഉമ്മന്‍ ജോര്‍ജ്, ചര്‍ച്ച് കമ്മിറ്റി, ബില്‍ഡിംഗ് കമ്മിറ്റി, ആര്‍ക്കിറ്റെക്റ്റ് സുശാന്ത് നൈനാന്‍ കോശി എന്നിവരെയും ബിഷപ്പ് അഭിനന്ദിച്ചു.