കൂടത്തില്‍ കൊലപാതകം; വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാന്‍ നീക്കം, ഇന്റര്‍പോളിനെ സമീപിക്കാന്‍ പൊലീസ്

 
koodathil

തിരുവനന്തപുരം: കരമന കൂടത്തില്‍ കൊലപാതക കേസില്‍ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാന്‍ പൊലീസ്. വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാനാണ് നീക്കം.

 അന്വേഷണ സംഘത്തിന്റെ നീക്കം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ. ഇന്റര്‍പോള്‍ ലൈസണ്‍ ഓഫീസര്‍ അജിതാ ബീഗം സിബിഐയ്ക്ക് ഇതുമായി ബന്ധപ്പെട്ട കത്ത് നല്‍കും. ഇയാള്‍ കൊലപാതകം നടത്താന്‍ പ്രതിയെ സഹായിച്ചുവെന്നാണ് കണ്ടെത്തല്‍.

കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

5 വര്‍ഷത്തിനിടെ ഒരു തറവാട്ടില്‍ ഏഴുപേരുടെ മരണങ്ങള്‍. മരണങ്ങളെല്ലാം ദുരൂഹ സാഹചര്യത്തില്‍.ഏറ്റവും ഒടുവിലായി മരിച്ച തറവാട്ടിലെ അവസാനകണ്ണി ജയമാധവന്‍ നായരുടെ മരണമാണ് ഒടുവില്‍ കൊലപാതകം എന്ന് തെളിഞ്ഞത്.

കോടതി ജീവനക്കാരനായിരുന്ന രവീന്ദ്രന്‍ അതിവിദഗ്ധമായാണ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ബ്രൈന്‍ മാപ്പിങ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തിരുന്നത്.

Tags

Share this story

From Around the Web