ജീവന്‍ സംരക്ഷണ സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബിഷപ്സ് ഹൗസില്‍ അഖണ്ഡജപമാല

കൊല്ലം: ജീവന്‍ സംരക്ഷണ സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബിഷപ്സ് ഹൗസില്‍ ആരംഭിച്ച അഖണ്ഡജപമാല കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
തിന്മയെ അതിജീവിക്കുവാനുള്ള പ്രധാനമാര്‍ഗം പ്രാര്‍ത്ഥനയാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധിയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകാന്‍ സഭക്ക് കഴിയണം.
ധാര്‍മ്മികത നഷ്ടമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് പുതിയ തലമുറ കടന്നുപോകുന്നത്. സുഖം മാത്രം ലക്ഷ്യം വെക്കുന്ന മനുഷ്യര്‍ തിന്മയെ മുറുകെപ്പിടിക്കുകയാണ്.
ലിയോ പതിനാലാമന്‍ പാപ്പയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു സഭയ്ക്കും മാര്‍പാപ്പയ്ക്കും കൊല്ലം രൂപതക്കും, വൈദികര്‍, സന്യസ്ഥര്‍, അല്മായര്‍, പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ യജ്ഞമാണ് ആരംഭിക്കുന്നതെന്ന് ബിഷപ് മുല്ലശേരി പറഞ്ഞു.
ജീവന്‍ സംരക്ഷണസമിതി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു. ജീവന്‍ സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് യോഹന്നാന്‍ ആന്റണി, വി.ടി കുരീപ്പുഴ, റീത്ത ദാസ്, സുനിത, ബിബിന്‍ കണ്ടച്ചിറ, സാജു കുരിശിങ്കല്‍, അഡ്വ. എമേഴ്സണ്‍, ജോസ് ജെഫേഴ്സന്‍, എ.ജെ ഡിക്രൂസ്, ആഗ്നസ് സിമെന്‍സ്, ജാക്വിലിന്‍ എന്നിവര്‍ പ്രസംഗിച്ചു.