കരുമാടി ഇടവകയുടെ ഉപസഭയായ കോയിക്കരി സി.എസ്.ഐ. സെയിന്റ് ഒഗസ്റ്റിന്‍സ് സഭയില്‍ സ്ഥിരീകരണശുശ്രൂഷ
കരുമാടി: കരുമാടി ഇടവകയുടെ ഉപസഭയായ കോയിക്കരി സി.എസ്.ഐ. സെയിന്റ് ഒഗസ്റ്റിന്‍സ് സഭയില്‍ സ്ഥിരീകരണശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. 17 പേര്‍ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.
കോയിക്കരി വാസ്തവത്തില്‍ ഒരു ദ്വീപാണ്. കണ്ടത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നത് വള്ളത്തിലാണ്. അവിടെ യാത്ര ചെയ്‌തെത്തുവാന്‍ ഇങ്ങനെയുള്ള പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്നു.
20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു മഹായിടവക അദ്ധ്യക്ഷന്‍ പ്രസ്തുത സഭ സന്ദര്‍ശിക്കുന്നത്. ദൈവാലയം മോടിപിടിപ്പിക്കുകയും, വെസ്ട്രി ടയല്‍ ഇട്ട് ഭംഗിയാക്കുകയും, മദ്ബഹ നവീകരിക്കുകയും റെയിലിങ്‌സ് നിര്‍മ്മിക്കുകയും ചെയ്തു.
വെസ്ട്രിയും ദൈവാലയവും പുനഃപ്രതിഷ്ഠിച്ചു. നേതൃത്വം നല്‍കുന്ന ഇടവകവികാരി റവ. ജെയിംസ് മാത്യു, സഭാശുശ്രൂഷകന്‍
സുനില്‍ സാം മാത്യു എന്നിവരെ അഭിനന്ദിക്കുന്നു.