ലീഗിന്‍റെ നോമിനി മുഖ്യമന്ത്രിയായാല്‍ ഭൂരിപക്ഷ ഏകീകരണത്തിനും ന്യൂനപക്ഷ ധ്രുവീകരണത്തിനും സാധ്യത. വിഡി സതീശനെ പിന്തുണക്കുന്നവരും എതിരാകും. നേട്ടം ബിജെപിക്കെന്ന് ക്രൈസ്തവ സഭകളുടെ മുന്നറിയിപ്പ് !

 
 vd satheesan kc venugopal ramesh chennithala.jpg 0.6

 കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വിഡി സതീശനു വേണ്ടി മുസ്ലിം ലീഗും ചില തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും നടത്തിയ പരിധിവിട്ട ഇടപെടലുകള്‍ സംസ്ഥാനത്ത് ന്യൂനപക്ഷ ധ്രുവീകരണത്തിന് കാരണമായെന്ന് വിലയിരുത്തല്‍.

യുഡിഎഫിനെ 102 സീറ്റുകളെന്ന മികച്ച വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായത് സംസ്ഥാനത്തുണ്ടായ പിണറായി വിരുദ്ധ വികാരവും അതേ തുടര്‍ന്നുണ്ടായ ന്യൂനപക്ഷ ഏകീകരണവുമായിരുന്നു. 

എന്നാല്‍ ആ വിജയത്തിന്‍റെ ശോഭ കെടുത്താന്‍ കാരണമായത് ഫലം പുറത്തുവന്നശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശനുവേണ്ടി ചിലര്‍ നടത്തിയ ഗൂഢ നീക്കങ്ങളും പിആര്‍ ഇടപാടുകളുമായിരുന്നുവെന്നാണ് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്.

ഒരു പരിധി വരെ ഇതിനെ ഒരു സ്വാഭാവിക തരംഗമായി കണ്ട് അതില്‍ വീണവര്‍ക്ക് സംഭവത്തിലെ അപകടം തിരിച്ചറിഞ്ഞത് വിഡി ക്യാമ്പയ്ന്‍റെ ഭാഗമായി മുസ്ലിം സംഘടനകള്‍ വ്യാപകമായി രംഗത്തുവന്നതോടെയാണ്. 

സൈബര്‍ പ്രചരണവും ഫ്ലക്സ് സ്ഥാപിക്കലും തെരുവ് പ്രകടനങ്ങളും കൈയ്യടക്കിയത് ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇത്തരം നീക്കങ്ങള്‍ പിന്നീട് വ്യാപകമായി ഓഡിറ്റ് ചെയ്യപ്പെട്ടു. 

ഇതോടെയാണ് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ വ്യാപകമായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്. 

മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ അത് വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു ക്രൈസ്തവ മേലധ്യക്ഷന്മാരുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതൃത്വങ്ങളെ ഇവര്‍ ഇക്കാര്യത്തിലുള്ള പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ലീഗ് മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും സര്‍ക്കാരില്‍ നിര്‍ണായക ശക്തിയാകുകയും ചെയ്യുന്നതിനു പിന്നാലെ അവര്‍ക്ക് താല്‍പര്യമുള്ള ഒരു മുഖ്യമന്ത്രി കൂടി വന്നാല്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ ഭരണത്തില്‍ വ്യാപകമായി ഒതുക്കപ്പെടും എന്നാണ് ക്രൈസ്തവ സഭകള്‍ ഭയക്കുന്നത്.

ഇതോടെ പൊതു സമൂഹം ഭരണത്തില്‍ ലീഗിന്‍റെ അപ്രമാദിത്യം ചോദ്യം ചെയ്യുകയും ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഭൂരിപക്ഷം ഏകീകരണത്തിനും ന്യൂനപക്ഷ ധ്രുവീകരണത്തിനും ഇടയാകുമെന്നുമുള്ള വിലയിരുത്തലുകള്‍ ശക്തമാണ്. 

അതിന്‍റെ നേട്ടം കൊയ്യുക ബിജെപിയാകും. ഇപ്പോള്‍ വിഡി സതീശനെ പിന്തുണയ്ക്കുന്നവരൊക്കെ 3 മാസം കൊണ്ട് എതിരായി മാറും. അങ്ങനെ വന്നാല്‍ ക്രൈസ്തവര്‍ വ്യാപകമായി ബിജെപിയെ പിന്തുണയ്ക്കുകയും അവര്‍ വേണ്ടിവന്നാല്‍ ഭരണത്തില്‍ വരികയും ചെയ്യുന്ന സ്ഥിതി ഉണ്ടാകുമെന്ന വിലയിരുത്തല്‍ ശക്തമാണ്. 

കോണ്‍ഗ്രസ് - എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബിജെപി മുന്നണിയിലെത്താനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

Tags

Share this story

From Around the Web