മുസ്ലിം സംഘടനകള്‍ കോണ്‍ഗ്രസിനെ വിഴുങ്ങാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ക്രൈസ്തവ സംഘടനകളും രംഗത്ത്. ലീഗിന് വഴങ്ങിയാല്‍ ക്രൈസ്തവര്‍ വേറെ വഴിനോക്കുമെന്നും മുന്നറിയിപ്പ് !

 
 rev fr philip kaviyil.jpg 0.4

കൊച്ചി: മുസ്ലിം ലീഗിന്‍റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനെതിരെ പരസ്യമായി പ്രതികരിച്ച് ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ രംഗത്ത്.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയിലാണ് പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. മറ്റ് പല ക്രൈസ്തവ സഭാ സംവിധാനങ്ങളും പ്രതിഷേധം കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ ജമാഅത്തെ ഇസ്ലാമി,എസ്‌ഡിപിഐ, മുസ്ലിം ലീഗ് സംഘടനകള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണമാണ് ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് വഴങ്ങിയാല്‍ തിരിച്ചടി ഗുരുതരമായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി നിയമനത്തില്‍ മുസ്ലിം സംഘടനകള്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഭൂരിപക്ഷം വിശ്വാസികളും ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

യുഡിഎഫിനെ ഭരണത്തില്‍ കൊണ്ടുവരാന്‍ ശക്തമായ പിന്തുണ നല്‍കിയത് ക്രൈസ്തവ സമൂഹങ്ങളാണ്. എന്നാല്‍ തിളക്കമാര്‍ന്ന വിജയം ഉണ്ടായതോടെ ക്രൈസ്തവര്‍ വേണ്ട, മുസ്ലിം ലീഗ് മാത്രം മതിയെന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് പോയാല്‍ ഭാവിയില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ ക്രൈസ്തവ സമൂഹം തയ്യാറാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മുതിര്‍ന്ന ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്നത്.

ക്രൈസ്തവര്‍ക്കിടയില്‍ പുതിയ സംഭവ വികാസങ്ങളില്‍ കടുത്ത അമര്‍ഷമാണുള്ളത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമോ എന്നതില്‍ സഭകള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം ഹൈക്കമാന്‍റിനെയും അറിയിക്കാനാണ് സഭാ നേതൃത്വത്തിന്‍റെ തീരുമാനം. 

Tags

Share this story

From Around the Web