കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാന്‍ ഇടപെട്ട് ഹൈക്കോടതി.

 
HIGH COURT

കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാന്‍ ഇടപെട്ട് ഹൈക്കോടതി.ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശം. 

തീരുമാനം വേഗത്തില്‍ വേണമെന്നും ഹൈക്കോടതി.നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നാണ് കോടതിയുടെ ആവശ്യം. നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കണം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി.


ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമയക്രമം പാലിക്കാന്‍ വേണ്ടിയാണ് ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. നഗരങ്ങളില്‍ അഞ്ചു മിനിറ്റും, ഗ്രാമ പ്രദേശങ്ങളില്‍ 10 മിനിറ്റും ബസുകള്‍ക്കിടയില്‍ ഇടവേള വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം, കൊച്ചി നഗരത്തില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. മരണപ്പാച്ചിലിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ നിത്യവാര്‍ത്തയാകുന്ന പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണര്‍ സമയക്രമം പുനക്രമീകരിക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്.

Tags

Share this story

From Around the Web