കൊച്ചി ബലാത്സംഗക്കേസ്: പ്രതി ഡോ. ജോണ്‍സണ്‍ ഒളിവില്‍; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ്,പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമം
കൊച്ചി: കൊച്ചിയില്‍ ഡോക്ടര്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പ്രതി ജോണ്‍സണ്‍ കെ. വര്‍ഗീസിനെ പിടികൂടാനാകാതെ പൊലീസ്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.
പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതിക്കാരി നേരിട്ട മാനസികാഘാതം കണക്കിലെടുത്ത്, അതിക്രമം നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനായി പ്രതിയെ എത്രയും വേഗം പിടികൂടേണ്ടതുണ്ടെന്നും പൊലീസ് കരുതുന്നു.
അതേസമയം, ഡോക്ടര്‍ ജോണ്‍സണ്‍ കെ. വര്‍ഗീസിനെ മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് പുറമെ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കടവന്ത്ര പൊലീസാണ് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.