കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് 

 
Kalamasserry
കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായി സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിനും കൈയേറ്റത്തിനും കുടപിടിക്കുന്നതും കൂട്ടുനില്‍ക്കുന്നതും നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
1982ല്‍ മാര്‍ത്തോമ്മാ സഭ നിയമപരമായി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം വെല്ലുവിളിച്ചും, 2007 ലെ ഡിക്രിയും പ്രൊ ഹിബിറ്ററി ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ ലംഘിച്ചും അതിക്രമം നടക്കുമ്പോള്‍ അടിയന്തര ഇടപെടല്‍ നടത്താതെയുള്ള ആഭ്യന്തര ഭരണസംവിധാനത്തിന്റെ നിഷ്‌ക്രിയത്വം സംശയമുളവാക്കുന്നു. ജീവനുപോലും ഭീഷണിയുണ്ടെന്നുള്ള കന്യാസ്ത്രീമാരുടെ വാക്കുകളും കണ്ണുനീരും കാണാതെ പോകാന്‍ മനഃസാക്ഷിയുള്ള സമൂഹത്തിനാകുമോ എന്ന് വി.സി സെബാസ്റ്റ്യന്‍ ചോദിച്ചു.
കോടതി വ്യവഹാരം നിലനില്‍ക്കെ ആശ്രമത്തിന്റെ മതില്‍ പൊളിക്കുക, സിസിടിവി കാമറകള്‍ നശിപ്പിക്കുക, കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ച് ജലം ലഭ്യമാക്കാതെ ജീവിതം പന്താടുക, അനധികൃതമായി ഭൂമി കൈയേറി വീടുകള്‍ സ്ഥാപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും നിയമസംവിധാനങ്ങള്‍ നോക്കുകുത്തികളാകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ജനങ്ങളെ ഭിന്നിപ്പിച്ചുള്ള വിഷംചീറ്റലുകള്‍ ഇത്തരം അനിഷ്ഠവും നിയമത്തെ വെല്ലുവിളിക്കുന്നതുമായ സംഭവങ്ങ ള്‍ക്ക് പരിഹാരമോ, മറുപടിയോ അല്ല. വിഭാഗീയതയും വര്‍ഗീയതയും കേരളത്തിന്റെ മണ്ണില്‍ വളരാന്‍ അനുവദിക്ക രുതെന്നും നീതി നിഷേധങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ ക്കു മെതിരേ സാക്ഷര സമൂഹത്തിലെ മതേതര മനസുകള്‍ ഒന്നിക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

Tags

Share this story

From Around the Web