കൊച്ചി ബിനാലെയില്‍ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതില്‍ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകള്‍ പ്രതിഷേധിച്ചു

 
vellikiulam

വെള്ളികുളം:കൊച്ചി ബിനാലെയില്‍ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച സംഭവം ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതും അത്യന്തം വേദനാജനകവും ആണെന്ന് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു.


 'മൃദുവാംഗിയുടെ ദുര്‍മൃത്യു' എന്ന പേരിലുള്ള ചിത്രാവിഷ്‌കാരം ക്രൈസ്തവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് വികാരി ഫാ.സ്‌കറിയ വേകത്താനം പ്രസ്താവിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതവികാരങ്ങളെ അപമാനിക്കുന്നതും വിശ്വാസികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതുമായ കലാസൃഷ്ടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല.ക്രൈസ്തവ സന്യാസിനികളെ അന്ത്യ അത്താഴത്തില്‍ മോശമായി ചിത്രീകരിച്ച സംഭവം ഒട്ടും നീതികരിക്കാന്‍ ആവില്ല.ക്രൈസ്തവവിശ്വാസത്തെയും ആചാരത്തെയും താറടിക്കുന്ന ഇത്തരം കലാസൃഷ്ടികള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.


ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിനും മതസൗഹാര്‍ദ്ദതയ്ക്കും ഭംഗം വരുത്തുന്ന ഇത്തരം വികലമായ ചിത്രീകരണത്തിനെതിരേ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അടിയന്തര നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


ജയ്‌സണ്‍ തോമസ് വാഴയില്‍ മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചു.സണ്ണി കൊച്ചുപുരയ്ക്കല്‍, സിസ്റ്റര്‍ ജീസാ അടയ്ക്കാ പാറയില്‍ സി.എം.സി. ചാക്കോ താന്നിക്കല്‍ , ജിന്‍സ് മുളങ്ങാശ്ശേരില്‍, മേരിക്കുട്ടി വട്ടോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഷാജി മൈലക്കല്‍, ജോര്‍ജുകുട്ടി ഇരുവേലിക്കുന്നേല്‍, സിസ്റ്റര്‍ ഷാല്‍ബി മുകളേല്‍ സി.എം.സി,. ആന്‍സി ജസ്റ്റിന്‍ വാഴയില്‍,ബിന്‍സി ബിനോയി പാലക്കുഴയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


 കൊച്ചി ബിനാലെയില്‍  അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മീറ്റിംഗില്‍ വികാരി ഫാ. സ്‌കറിയ വേകത്താനം പ്രസംഗിക്കുന്നു


 

Tags

Share this story

From Around the Web