കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം; കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും

 
kochi


കൊച്ചി: കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും. കെട്ടിട ഉടമ ഏര്‍പ്പെടുത്തിയ കരാറുകാരാണ് പൊളിക്കുന്നത്. 

പൊളിച്ചു നീക്കുന്നതിന്റെ മുഴുവന്‍ ചിലവും സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും കെട്ടിടം ഉടമയില്‍ നിന്ന് ഈടാക്കുമെന് കൊച്ചി കോര്‍പ്പറേഷന്‍.

ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടത്തിന്റെ പൊളിക്കല്‍ നടപടിയുടെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത്. 

കെട്ടിടത്തിന്റെ അടിവശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അത് പരിഹരിച്ച ശേഷമായിരിക്കും പൊളിക്കുന്ന നടപടികളിലേക്ക് കടക്കുക .

ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ മാത്രമേ ചരിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റാന്‍ കഴിയൂ എന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. 

പൊളിച്ചു നീക്കുന്നതിന്റെ മുഴുന്‍ ചിലവും സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും കെട്ടിടം ഉടമയില്‍ നിന്ന് ഈടാക്കുമെന് കൊച്ചി കോര്‍പ്പറേഷന്‍ പറഞ്ഞു

ഉയര്‍ത്തുന്നതിനിടെ ജാക്കിയുടെ ലിവര്‍ തെറ്റിയതോടെയാണ് കെട്ടിടം ചരിഞ്ഞത്. കെട്ടിടം ചരിഞ്ഞുനില്‍ക്കുന്ന മൂന്നുനില കെട്ടിടത്തില്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നഗരസഭയുടെയോ അഗ്‌നി രക്ഷാസേനയുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെയായിരുന്നു നിര്‍മാണം. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് ഇരുനിലക്കെട്ടിടം ഉയര്‍ത്താന്‍ ശ്രമിച്ചത്.

Tags

Share this story

From Around the Web