ക്‌നാനായ മര്‍ത്ത മറിയം വനിതാസമാജം യൂറോപ്പ് മേഖല സമ്മേളനം ശനിയാഴ്ച ബര്‍മിങ്ഹാമില്‍

 
Wise

രണ്ടാമത് ക്‌നാനായ മര്‍ത്തമറിയം യൂറോപ്പ് മേഖലാ സമ്മേളനം ജൂണ്‍ 6ന് ശനിയാഴ്ച ബെര്‍മിംഗ്ഹാമില്‍ വെച്ച് രാവിലെ 9മണി മുതല്‍ നടത്തപ്പെടുന്നു. രാവിലെ 10മണിക്ക് പ്രഭാതപ്രാത്ഥനയോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് ക്ലാസുകളും സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രോഗ്രാമുകളും നടത്തപ്പെടുന്നു. വൈകിട്ട് അഞ്ചുമണിയോടെ സമ്മേളനം സമാപിക്കും.


യൂറോപ്പിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള പ്രതിനിധികളും ബഹു വൈദികരും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി  ഫാ :സജി എബ്രഹാം കൊച്ചേത്ത് (പ്രസിഡന്റ് )വെല്‍ക്കി രാജീവ് (വൈസ് പ്രസിഡന്റ് )ബിജി രഞ്ജു (സെക്രട്ടറി )ജയിനി എബി (ജോയിന്റ് സെക്രട്ടറി )ജീനാ ഷൈന്റി (ട്രസ്റ്റീ )എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Tags

Share this story

From Around the Web