രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിന്തുണയ്ക്കാതിരുന്നതിലാണ് കെ.എം മാണിയെ വിജിലൻസ് അന്വേഷണത്തിൽ കുടുക്കിയത് !

 
News

കോട്ടയം: രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിന്തുണ യ്ക്കാതിരുന്നതിലാണ് കെഎം മാണിയെ    വിജിലൻസ് അന്വേഷണത്തിൽ കുടുക്കിയത്, അത് മാണിയുടെ മരണം വേഗത്തിലാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് പാലായിൽ ചർച്ചയായി കെ.എം മാണിയുടെ മരണം. 

മാണിയുടെ മരണത്തെക്കുറിച്ച് മുൻപ് പാലാ രൂപതയുടെ മുഖ പത്രത്തിൽ വന്ന ലേഖനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും പൊതുയിടങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. 2019 ഏപ്രിൽ ഒൻപതിനാണ് കെ.എം മാണി മരിക്കുന്നത്.

വീണ്ടുമൊരു ഓർമ്മ ദിവസം എത്തുമ്പോൾ ജനം വോട്ടെടുപ്പിലേക്ക് നീങ്ങുകയാണ് എന്നതും ഇക്കുറിയിലെ പ്രത്യേകയാണ്. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകാൻ കാരണവും ഇതു തന്നെ.


ബാറുടമകളിൽനിന്ന് ചെന്നിത്തല ഒരു കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവും വിജിലൻസ് അന്വേഷണവും 'കാവ്യ നീതി'യാണെന്ന് മുഖപത്രം വിശേഷിപ്പിച്ചത്. അന്വേഷണം ചെന്നിത്തലയ്ക്ക് ബൂമറാങ് ആയി.

ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കാത്തതുകൊണ്ടാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായതെന്ന് മാണി വെളിപ്പെ ടുത്തിയിട്ടുണ്ടെന്നും ലേഖനം പറയുന്നു. ഇതിനായി ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെയാണ് ചെന്നിത്തല കെഎം മാണിയെ കാണാനയച്ചത്. ഉമ്മൻ ചാണ്ടിയെ മാറ്റി രമേശിനെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. അതു വയ്യെന്നു കെ.എം മാണി അറിയിച്ചു.

ബാർ കോഴയാരോപണം ഉയരുമ്പോൾ ചെന്നിത്തല അമേരിക്കയിലായിരുന്നു.

ആരോപണങ്ങൾ ഉയർന്നതിന്റെ മൂന്നാം ദിവസം, മടങ്ങിയെത്തിയ അദ്ദേഹം നെടു മ്പാശേരി വിമാനത്താവളത്തിൽ വച്ചുതന്നെ വിജിലൻസ് അന്വേഷണത്തിനുള്ള ഫയലിൽ ഒപ്പിട്ടു.

മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗത്തിനെതിരേ വേണ്ടത്ര ചർച്ചയും കൂടിയാലോചനയുമില്ലാതെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ മാണി അസ്വസ്ഥനായിരുന്നു.

മദ്യവ്യവസായിയുടെ ആരോ പണത്തേക്കാൾ, അദ്ദേഹത്തെ വേദനിപ്പിച്ചതും ഇതായിരുന്നു. ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ, അതു നീട്ടിനീട്ടി കൊണ്ടുപോയിരുന്നില്ലെങ്കിൽ ബാർ കോഴ കേസ് അത്രയ്ക്കും വഷളാ കുമായിരുന്നില്ല;

അദ്ദേഹത്തിന്റെ മരണം അത്രയ്ക്കു വേഗത്തിലാകുമായിരുന്നില്ലെന്നും മുഖപത്രം വിമർശിക്കുന്നു.  

ഇക്കുറി കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുന്നതും കെ.എം മാണിയുടെ ഓർമ്മ ദിവസമാണ് എന്നത് പാലാക്കാർക്ക് വൈകാരികമായ ഒന്നായി മാറുന്നു. 

പാലായിൽ കെ. എം മാണിയുടെ മകൻ ജോസ് കെ. മാണിയാണ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ജോസ് കെ മാണിയെയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രചാരണമാണ് എതിർപക്ഷം നടത്തുന്നത്.

നാനൂറോളം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ജോസ് കെ. മാണിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ട്. ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടിവെച്ചും അധിക്ഷേപങ്ങള്‍ വിളിച്ചു പറയുന്നു. 2021ല്‍ നടന്ന അതേ മാതൃകയിലാണ് ഇക്കൂട്ടരുടെ അധിക്ഷേപം. കെ. കരുണാകരന്റെ മക്കള്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ കുഴപ്പമില്ല, ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ കുഴപ്പമില്ല, മുന്നണി മാറിയാലും പ്രശ്‌നമില്ല. ടി.എം ജേക്കബിന്റെ മകന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ കുഴപ്പമില്ല.

എം.ബി രാഘവന്റെ മകന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ കുഴപ്പമില്ല. പി.ജെ ജോസഫിന്റെ മകന്‍ നേതാവായാല്‍ കുഴപ്പമില്ല.

ഈ സംസ്ഥാനത്തെ ഏറ്റവും വലിയ കുഴപ്പം കെ.എം മാണിയുടെ മകന്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ നേതാവായാല്‍ മുന്നണി മാറിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മൊത്തം കുഴപ്പമെന്ന മട്ടിലാണു  അധിക്ഷേപം നടത്തുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നു നടത്തിയ കരുനീക്കമായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിനെ പുറത്താക്കിയത്. എന്നിട്ടും  ഇക്കുറിയും ജോസ് കെ. മാണിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ അഴിച്ചുവിടുകയാണ് ഇക്കൂട്ടർ.

Tags

Share this story

From Around the Web